ഈ വര്‍ഷം ശബരിമല സന്ദര്‍ശിക്കുമെന്നു മോദി
ഈ വര്‍ഷം ശബരിമല സന്ദര്‍ശിക്കുമെന്നു മോദി
Wednesday, May 6, 2015 11:52 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശിക്കുവാന്‍ ഈ വര്‍ഷം തന്നെ തനിക്ക് പദ്ധതിയുണ്െടന്നും തീയതി തിരുമാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്റോ ആന്റണി എംപിയെ അറിയിച്ചു.

ശബരിമലയുടെ വികസനത്തിന് സമഗ്ര പദ്ധതി ആവിഷ്കരിക്കണമെന്നും ശബരിമലയ്ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്നും ആവിശ്യപ്പെട്ട് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോളാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശബരിമലയ്ക്കു സമീപത്തുകുടി കടന്ന് പോകുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ദേശീയ പാതയായ എന്‍എച്ച് 183 എയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും അതിന് ആവശ്യമായ മുഴുവന്‍ തുകയും അനുവദിക്കുവാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.


പമ്പയുടെ ശുചീകരണത്തിനും സംരക്ഷണത്തിനും വേണ്ടി ആരംഭിച്ച പമ്പ ആക്ഷന്‍ പ്ളാന്‍ ഫലപ്രദമായി പൂര്‍ത്തികരിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ പമ്പയെ സംരക്ഷിക്കുവാനുള്ള പുതിയ പദ്ധതിയ്ക്ക് രൂപം നല്‍കണമെന്നും പത്തനംതിട്ട ജില്ലയിലുടെ കടന്നു പോകുന്ന അച്ചന്‍കോവില്‍, മണിമലയാറുകളെയും സംരക്ഷിക്കുവാന്‍ പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.

രാജ്യത്ത് സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയിരകണക്കിന് നഴ്സുമാരുടെ മിനിമം വേതനം, ജോലി സമയം, സാമുഹിക സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുവാന്‍ സമഗ്ര നിയമം കൊണ്ടു വരണമെന്നും ഇതു സംബന്ധിച്ച് താന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ സര്‍ക്കാര്‍ എറ്റെടുത്തു നിയമമാക്കി മാറ്റണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ആന്റോ ആന്റണി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.