ഐഎസില്‍ ചേര്‍ന്ന ഹൈദരാബാദ് സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു
Wednesday, May 6, 2015 11:25 PM IST
ഹൈദരാബാദ്: ഐഎസില്‍ ചേര്‍ന്നു യുദ്ധം ചെയ്യാന്‍ സിറിയയ്ക്കു പോയ ഹൈദരാബാദ് സ്വദേശിയും എന്‍ജിനിയറിംഗ് ബിരുദധാരിയുമായ ഹനീഫ് വസിം (27) കൊല്ലപ്പെട്ടതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. കുഴി ബോംബ് പൊട്ടിയാണോ യുദ്ധത്തിലാണോ മരിച്ചതെന്നു വ്യക്തമല്ല.

ഫെബ്രുവരിയില്‍ സിറിയയിലെത്തിയ ഹനീഫ് മാര്‍ച്ചില്‍ കൊല്ലപ്പെട്ടെന്ന് പത്തുദിവസം മുമ്പ് വീട്ടുകാര്‍ക്കു വിവരം കിട്ടി. അറബിഭാഷയില്‍ കിട്ടിയ എസ്എംഎസ് പരിഭാഷപ്പെടുത്തിയപ്പോഴാണ് മരണവാര്‍ത്തയാണെന്നു മനസിലായത്. ബന്ധുക്കള്‍ ഉടന്‍തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് ഒരു ഇന്റലിജന്‍സ് ഓഫീസര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.