ഇന്ധനവില കുറയ്ക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ്
Wednesday, May 6, 2015 11:25 PM IST
ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസിന്റേയും വിലവര്‍ധന പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അന്യായമായി വില വര്‍ധിപ്പിച്ചു സാധാരണക്കാരനുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ്. പണക്കാര്‍ക്കൊപ്പമാണെന്ന് മോദി സര്‍ക്കാര്‍ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ശൂന്യവേളയില്‍ എംപി ആരോപിച്ചു.

ഈ വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വിഷയം ശൂന്യവേളയില്‍ ഉന്നയിച്ചത്.


അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലവര്‍ധിക്കാതിരിക്കുകയും, മുന്‍കാലങ്ങളെ അപേക്ഷിച്ച് വിലയില്‍ കുറവുണ്ടാകുകയും ചെയ്യുമ്പോള്‍ ഇന്ത്യയില്‍ മാത്രം പെട്രോളിനും ഡീസിലിനും വിലകൂട്ടുന്നത് കോര്‍പ്പറേറ്റുകളുടെ താത്പ്പര്യം സംരക്ഷിക്കാനാണെന്നും സുരേഷ് കുറ്റപ്പെടുത്തി. അതുകൊണ്ടു സാധാരണക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കഴിഞ്ഞദിവസം ഏര്‍പ്പെടുത്തിയ വിലവര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.