ജെഎന്‍എല്‍എ തീവ്രവാദി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
Friday, May 22, 2015 12:13 AM IST
ഷില്ലോംഗ്: ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി (ജെഎന്‍എല്‍എ) ഏരിയാ കമാന്‍ഡര്‍ സദാം സാംഗ്മ സുരക്ഷാ സേനയുമായുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു. ദക്ഷിണ ഗാരോ ഹില്‍ ജില്ലയില്‍ ദജി അഡോഗ്രി ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് ചീഫ് പറഞ്ഞു. പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്ന പോലീസ് സംഘത്തിനുനേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണു സദാം കൊല്ലപ്പെട്ടത്. ഇന്‍സാസ് തോക്കും പിസ്റളും തിരകളും ഇയാളുടെ പക്കല്‍നിന്നു കണ്െടടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.