മാഞ്ജി കാവിയിലേക്ക്
Friday, May 22, 2015 12:14 AM IST
പാറ്റ്ന: ബിഹാറില്‍ തങ്ങളുടെ കടുത്ത എതിരാളിയായ നിതീഷ് കുമാറിന്റെ സമാജ്വാദി പാര്‍ട്ടിയെ നേരിടാന്‍ മാഞ്ജിയെ കൂട്ടുപിടിക്കാന്‍ ബിജെപി നീക്കം. അടുത്തുവരുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി മാഞ്ജി ബിജെപിയിലെത്തുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.

മാഞ്ജിക്ക് പാര്‍ട്ടി പ്രസിഡന്റും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറില്‍ നിന്നു നീതി ലഭിച്ചില്ല. അദ്ദേഹത്തെ ഒരു പാവയെപ്പോലെയാണ് നിതീഷ് കണക്കാക്കിയത്. എന്നാല്‍ ബിജെപി അദ്ദേഹത്തിന് പാര്‍ട്ടിയിലേക്കുള്ള വാതായനം തുറന്നിട്ടിരിക്കുന്നു. ബിജെപി നേതൃത്വമാണ് ഇതുസംബന്ധിച്ച അന്തിമതീരുമാനം സ്വീകരിക്കേണ്ടതെന്ന് കേന്ദ്രമന്ത്രി പ്രസാദ് പറഞ്ഞു.


ഇതേസമയം മുന്‍ ആര്‍ജെഡി നേതാവ് പപ്പു യാദവ് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. സ്പെക്ട്രം ലേലത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നത് കേന്ദ്രസര്‍ക്കാരിന്റെ വലിയ നേട്ടമാണെന്ന് ഭരണത്തിന്റെ മികവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രസാദ് ചൂണ്ടിക്കാട്ടി. രാജ്യത്തെ ഡിജിറ്റലാക്കുന്നതിനും കൂടുതല്‍ ആളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള സൌകര്യം വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഊര്‍ജിതശ്രമം നടത്തിവരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.