മുന്‍ എംഎല്‍എ ടെറസില്‍നിന്നു വീണ് മരിച്ചു
Friday, May 22, 2015 12:09 AM IST
കാതിഹാര്‍: വീടിന്റെ മുകളില്‍നിന്നു വീണു കോണ്‍ഗ്രസ് മുന്‍എംഎല്‍എ മാഗന്‍ ഇന്‍സാന്‍(84) അന്തരിച്ചു. ബീഹാറിലെ കാതിഹാറിലെ സ്വവസതിയുടെ ടെറസില്‍ നിന്നാണ് വീണത്.

ടെറസില്‍ സ്ഥിരമായുള്ള പ്രഭാതനടത്തത്തിനുശേഷം താഴേക്കിറങ്ങുമ്പോള്‍ പെട്ടെന്നു കാലിടറി താഴേക്കുവീഴുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീണതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. കാതിഹാറിലെ കട്വാ നിയോജക മണ്ഡലത്തില്‍നിന്ന് 1980ല്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1985ല്‍ പ്രണ്‍പുരിലും മത്സരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.