ഹുറിയത്ത് റാലിക്കു മുമ്പായി ശ്രീനഗറില്‍ നിയന്ത്രണം
Friday, May 22, 2015 12:10 AM IST
ശ്രീനഗര്‍: രണ്ട് നേതാക്കളുടെ ചരമവാര്‍ഷികത്തെത്തുടര്‍ന്നു ശ്രീനഗറില്‍ ഇന്നലെ മിതവാദ ഹുറിയത്ത് കോണ്‍ഫറന്‍സ് റാലി നടത്തുന്നതു തടയാന്‍ ആറു പോലീസ് സ്റേഷന്‍ പരിധിയില്‍ ജമ്മു കാഷ്മീര്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഖന്യാര്‍, സഫാകഡാല്‍, മഹാരാജ് ഗുഞ്ച്, നോഹട്ട, റെയ്നാവാരി, മൈസൂമ എന്നീ പോലീസ് സ്റേഷനുകളുടെ പരിധിയിലാണു പ്രതിരോധ നടപടിയെന്ന രീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റാലി തടയുന്നതിന്റെ ഭാഗമായി ഫുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫറൂഖിനെ കഴിഞ്ഞദിവസം വീട്ടു തടങ്കലിലാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പിതാവ് മിര്‍വായിസ് മുഹമ്മദ് ഫറൂഖ് 1990ല്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെയും ഫുറിയത്ത് നേതാവ് അബ്ദുള്‍ ഗാനി ലോണ്‍ തീവ്രവാദി ആക്രമണത്തില്‍ 2002ല്‍ കൊല്ലപ്പെട്ടതിന്റെയും വാര്‍ഷികദിനമായിരുന്നു ഇന്നലെ. നേതാക്കളുടെ ഓര്‍മ ദിവസം കാഷ്മീര്‍ താഴ്വരയില്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.