നവീന്‍ ജിന്‍ഡാലിനും മധു കോഡയ്ക്കും ജാമ്യം
Saturday, May 23, 2015 12:38 AM IST
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാ വും എംപിയുമായ നവീന്‍ ജിന്‍ഡാല്‍, മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡ എന്നിവര്‍ക്കു പ്രത്യേക സി ബിഐ കോടതി ജാമ്യം അനുവദിച്ചു. മുന്‍ കേന്ദ്രമന്ത്രി ദസരി നാരായണ്‍ റാവു, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത എന്നിവരടക്കം എട്ടു പേര്‍ക്കാണു ഡല്‍ഹിയിലെ കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെയും തുല്യമായ ആള്‍ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാ ണ് ജാമ്യം നല്‍കിയത്.


കോടതി അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വഞ്ചന, ക്രമിനല്‍ ഗൂഢാലോചന എന്നിവ അടക്കമുള്ള വകുപ്പുകളും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ജാര്‍ഖണ്ഡിലെ കല്‍ക്കരിപ്പാടം ജിന്‍ഡാല്‍ സ്റീലിനും ഗഗന്‍ സ്പോഞ്ചിനും അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ടതാണു കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.