മോദിയുടെ വാരാണസിയിലേക്കു രാഹുലിന്റെ പദയാത്ര
മോദിയുടെ വാരാണസിയിലേക്കു രാഹുലിന്റെ പദയാത്ര
Saturday, May 23, 2015 12:31 AM IST
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലേക്കു പദയാത്രയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുന്നു. പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ രാഹുലിന്റെ പദയാത്ര അടുത്ത മാസമായിരിക്കുമെന്നാണു സൂചന. എന്‍ഡിഎ സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടിയായിരിക്കും വാരാണസിയിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പര്യടനം നടത്തുക.


അമേത്തിയിലെ ത്രിദിനസന്ദര്‍ശനം ബുധനാഴ്ചയാണ് രാഹുല്‍ അവസാനിപ്പിച്ചത്. 28നു സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലേക്കാണ് അടുത്തയാത്ര.

കര്‍ഷകപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി മോദി സര്‍ക്കാരിനെ ആക്രമിക്കാനാണ് ഈ സന്ദര്‍ശനങ്ങളിലെല്ലാം രാഹുല്‍ ശ്രമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.