പ്രതിരോധമന്ത്രി സിയാചിനില്‍
പ്രതിരോധമന്ത്രി സിയാചിനില്‍
Saturday, May 23, 2015 12:32 AM IST
ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും ഇന്ത്യയുടെ തന്ത്രപ്രധാന അതിര്‍ത്തിമേഖലയുമായ സിയാചിനില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തി. വടക്കന്‍ സിയാചിന്‍ മഞ്ഞുമലകളില്‍ ആകാശപര്യടനം നടത്തിയ കേന്ദ്രമന്ത്രി ബേസ് ക്യാമ്പിലിറങ്ങി സൈനികോദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി.

കരസേനാ മേധാവി ദല്‍ബിര്‍ സിംഗ് സുഹാഗ് ഒപ്പമുണ്ട്. സിയാചിനിലെ തോയിസി സേനാതാവളത്തില്‍ മന്ത്രിയെ വടക്കന്‍ കമാന്‍ഡ് ലഫ്. ജനറല്‍ ഡി.എസ്. ഹൂഡ സ്വീകരിച്ചു. ബേസ് ക്യാമ്പിലെ യുദ്ധസ്മാരകത്തില്‍ പരീക്കര്‍ പുഷ്പചക്രം അര്‍പ്പിച്ചു.


നേരത്തെ, ലേ വിമാനത്താവളത്തിലിറങ്ങിയ പരീക്കറോട് ചൈന, പാക് അതിര്‍ത്തിയിലെ നിലയെപ്പറ്റി 14കോര്‍ കമാന്‍ഡിംഗ് ഓഫീസര്‍ ലഫ്. ജനറല്‍ ബി.എസ്. നേഗി വിശദീകരിച്ചു. ജമ്മു കാഷ്മീരിലെ സുരക്ഷാകാര്യങ്ങളെക്കുറിച്ചു ഗവര്‍ണര്‍ എന്‍.എന്‍. വോറ, മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് എന്നിവരുമായി പരീക്കര്‍ ചര്‍ച്ച നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.