അമിതാഭ് ബച്ചന്റെ ഷൂട്ടിംഗ് സ്ഥലത്തേക്ക് വെടിവയ്പ്; ഒരാള്‍ക്കു പരിക്ക്
Saturday, May 23, 2015 12:32 AM IST
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ സിനിമാ ഷൂട്ടിംഗ് നട ക്കുകയായിരുന്ന ഫിലിംസിറ്റിക്ക് നേരേ അജ്ഞാതര്‍ വെടിവച്ചു. വെടിവയ്പില്‍ സുരക്ഷാ ഏജന്‍സി ഉടമ രാജു ഷിന്‍ഡേക്ക് പരിക്കേറ്റു. അമിതാഭ് സുരക്ഷിതനാണ്.

മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികള്‍ ഗോറെഗാവിലെ ഫിലിംസിറ്റിക്ക് നേ രേ യാതൊരു പ്രകോപനവുംകൂടാ തെ വെടിയുതിര്‍ക്കുകയായിരുന്നു.

ബച്ചന്റെ സിനിമയ്ക്കും ഷിന്‍ഡേ യുടെ ഏജന്‍സിയാണ് സുരക്ഷാ ഗാര്‍ഡുകളെ നല്‍കിയത്. തനിക്കെതിരേ ആക്രമണഭീഷണിയുള്ളതാ യി രാജു ജനുവരിയില്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഖാലിദ്, അന്‍വര്‍ എന്നിവര്‍ക്കെതി രേയായിരുന്നു പരാതി. ശിവസേന യുടെ ചലച്ചിത്ര വിഭാഗമായ ചിത്ര പത് സേനയുടെ ഓഫീസ് ജീവനക്കാരനാണ്.


ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനായിരുന്നു ആക്രമണം. ബൈക്കില്‍ എത്തിയവര്‍ ആരാണെന്നു വ്യക്തമല്ലെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.