ഡല്‍ഹിക്കു പൈതൃക പദവി: അപേക്ഷ പിന്‍വലിച്ചു
Saturday, May 23, 2015 12:32 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയെ ലോകത്തിലെ ആദ്യ പൈതൃക നഗരമാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാര്‍ യുനസ്കോയ്ക്കു സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. പത്തു വര്‍ഷം മുന്‍പു നല്‍കിയ അപേക്ഷ പിന്‍വലിച്ചതിനുള്ള പ്രത്യേക കാരണങ്ങളൊന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹിയെ ഇംപീരിയല്‍ ക്യാപ്പിറ്റല്‍ സിറ്റിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ അടുത്തമാസം ജര്‍മനിയില്‍ കൂടുന്ന യോഗത്തിലായിരുന്നു യുനെസ്കോ പരിശോധിക്കേണ്ടിയിരുന്നത്. ഇത്തവണ ഈ പട്ടികയില്‍ ഡല്‍ഹി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപേക്ഷ യുനെസ്കോ പരിശോധിക്കുന്നതിന് മുമ്പു പിന്‍വലിച്ച നടപടി ഞെട്ടിക്കുന്നുവെന്നു പൈതൃക കേന്ദ്ര സംരക്ഷകര്‍ പറഞ്ഞു. വീണ്ടും അപേക്ഷ സമര്‍പ്പിച്ചാല്‍ നാലുവര്‍ഷം വരെ സമയമെടുത്തേ ഇനി യുനെസ്കോ പരിശോധിക്കൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.