പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശ്വാസ്യത വീണ്െടടുത്തതു മോദി: ജയ്റ്റ്ലി
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശ്വാസ്യത വീണ്െടടുത്തതു മോദി: ജയ്റ്റ്ലി
Sunday, May 24, 2015 11:04 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശ്വാസ്യത വീണ്െട ടുത്തതു നരേന്ദ്രമോദിയുടെ ഭരണകാലത്താണെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. യുപിഎ സര്‍ക്കാരിന്റെ കാലത്തു നഷ്ടമായ പ്രതാപം മോദിയുടെ കീഴില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു തിരിച്ചെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാ ണു ഭരണത്തിലെ അവസാന വാക്ക് മോദി തന്നെയാണെന്നു ജയ്റ്റ്ലി പത്രസമ്മേളനത്തില്‍ ഉറപ്പിച്ചു പറഞ്ഞത്. പ്രധാനമന്ത്രിപദത്തിന്റെ അന്തസ് തകര്‍ക്കുന്ന നടപടിക ളാണ് യുപിഎ ഭരണകാലത്ത് ഉണ്ടായിരുന്നതെന്നും ജയ്റ്റ്ലി ആരോപിച്ചു. ജനാധിപത്യത്തില്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നാണു ഭരണത്തിലൂടെ ബിജെപി വ്യക്തമാക്കുന്നത്.

ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായി ജീവിക്കുകയാണെ ന്നും ന്യൂനപക്ഷ ങ്ങളുടെ ജീവിതം സംഘര്‍ഷരഹിതമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തിയതായും ജയ്റ്റ്ലി പറ ഞ്ഞു.


പള്ളിയാക്രമണങ്ങള്‍ പലതും ക്രമസമാധാന വിഷയങ്ങള്‍ മാത്രമായിരുന്നു. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം എല്ലാ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും പോലീസ് സംരക്ഷണം നല്‍കുന്നുണ്ട്.അതിവേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന പുതിയ സംവിധാനം നിലവില്‍ വ ന്നുകഴിഞ്ഞു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെല്ലാം വ്യക്തത കൈവന്നിട്ടുണ്ട്. സുതാര്യമായ ഭരണക്രമത്തിലൂടെ അഴിമ തി ഇല്ലാതാക്കി. അന്വേഷണ സംവിധാനങ്ങളുടെ ദുരുപയോഗം അവസാനിപ്പിച്ചതായും ഭരണ സിരാകേന്ദ്രമായ നോര്‍ത്ത്,സൌത്ത് ബ്ളോക്കുകളില്‍നിന്നും ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കിയതായും ജയ്റ്റ്ലി പറഞ്ഞു.

രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതികള്‍ ഫലപ്രദമായി ഇല്ലാതാക്കിയതായും രാജ്യത്തിന്റെ സാമ്പത്തിക രംഗ ത്തെ ശരിയായ വളര്‍ച്ചാപാത യില്‍ തിരികെ എത്തിച്ചതായും പറഞ്ഞ ധനമന്ത്രി,കോണ്‍ഗ്രസ് രാജ്യവളര്‍ച്ചയെ തടയാന്‍ ശ്രമിക്കുകയാണെ ന്നും ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.