അപ്പീല്‍: കര്‍ണാടകം ഇന്നു തീരുമാനിക്കും
Tuesday, May 26, 2015 12:13 AM IST
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍നിന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്കുന്ന കാര്യത്തില്‍ കര്‍ണാടക മന്ത്രിസഭ ഇന്നു തീരുമാനമെടുക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. കേസില്‍ അപ്പീല്‍ നല്‍കേണ്െടന്നു കോണ്‍ഗ്രസിന്റെ നിയമവിഭാഗം സംസ്ഥാന സര്‍ക്കാരിന് ഉപദേശം നല്കിയിരുന്നു. ജയലളിതയ്ക്കെതിരായ കേസില്‍ ഭരണപരമായ ഉത്തരവാദിത്വം മാത്രമേ കര്‍ണാടക സര്‍ക്കാരിനുള്ളുവെന്നും നിയമപരമായി സംസ്ഥാനം കക്ഷിയല്ലെന്നുമാണ് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നിയമവിഭാഗത്തിന്റെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.