നക്സലുകള്‍ ഗ്രാമീണരെ വധിച്ചു
Tuesday, May 26, 2015 12:13 AM IST
റായ്പുര്‍: ഛത്തീസ്ഗഡിലെ ദന്തെവാഡ ജില്ലയില്‍ നക്സലുകള്‍ രണ്ട് ഗ്രാമീണരെ വധിച്ചു. പോലീസിനു വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ചാണു ഗ്രാമീണരെ കൊലചെയ്തത്. അറുപത്തിമൂന്നുകാരനായ സുഖു പട്ടേല്‍, ചിത്തരഞ്ജന്‍ എന്നിവരാണ് വധിക്കപ്പെട്ടത്. ഇരുവരുടെയും വീട്ടില്‍ അതിക്രമിച്ചുകയറിയ നക്സലുകള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.