ഒരു കോടിയുടെ സ്വര്‍ണം പിടിച്ചു
Tuesday, May 26, 2015 12:18 AM IST
ചെന്നൈ: വിമാനത്താവളത്തില്‍ എത്തിയ മലയാളി യാത്രക്കാരനില്‍ നിന്ന് ഒരു കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി. മസ്കറ്റില്‍ നിന്നെത്തിയ വട്ടക്കാടി ജബീര്‍ എന്നയാളില്‍ നിന്നാണ് സെല്‍ ഫോണില്‍ ഒളിപ്പിച്ച സ്വര്‍ണം പിടിച്ചെടുത്തത്.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ കര്‍ശന പരിശോധനയിലാണ് സ്വര്‍ണം കണ്െടത്തിയത്. ജബീറിനെ പിന്നീട് വിമാനത്താവളത്തിലെ പോലീസിനു കൈമാറിയതായി ഇന്റലിജന്‍സ് അധികൃതര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.