പൊതുമേഖലാ ബാങ്കുകളില്‍ നാലാം ശനിയും അവധി
Tuesday, May 26, 2015 12:35 AM IST
മുംബൈ: പൊതുമേഖലാ ബാങ്കുകളില്‍ ജൂലൈ മുതല്‍ രണ്ടും നാലും ശനിയാഴ്ച അവധിയായിരിക്കും. ഇതു സംബന്ധിച്ച അപേക്ഷ റിസര്‍വ് ബാങ്ക് അംഗീകരിച്ചതായി ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ടി.എം. ഭാസിന്‍ ഇന്നലെ അറിയിച്ചു.

ഒരു മാസത്തിനുള്ളില്‍ ഇതിന്റെ നടപടിക്രമം പൂര്‍ത്തിയാകും. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ഒന്നും മൂന്നും ശനിയാഴ്ചകളിലെ പ്രവൃത്തിസമയം മുഴുവന്‍ സമയമായി പുനഃക്രമീകരിക്കും. ഇതോടൊപ്പം ജീവനക്കാരുടെ ശമ്പളത്തില്‍ 15 ശതമാനം വര്‍ധനയും ഉണ്ടായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.