രാജ്യത്തു സാമ്പത്തിക വളര്‍ച്ചയില്ല: ചിദംബരം
രാജ്യത്തു സാമ്പത്തിക വളര്‍ച്ചയില്ല: ചിദംബരം
Tuesday, May 26, 2015 12:11 AM IST
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളാണ് ഒരു വര്‍ഷത്തിനിടെ കൊണ്ടുവന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നതെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം.

എന്നാല്‍, സാമ്പത്തികവളര്‍ച്ച ഒട്ടും ഉണ്ടായിട്ടില്ലെന്നും അന്താരാഷ്ട്രവിപണിയിലേതിനു സമാനമായി ഇന്ധനവില കുറയ്ക്കാത്തതിനാല്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റമുണ്ടാക്കുന്നതു സാധാരണക്കാരെ വലയ്ക്കുന്നുണ്െടന്നും ചിദംബരം ചൂണ്ടിക്കാട്ടി. തീവ്രവാദത്തെ തീവ്രവാദംകൊണ്ടു നേരിടണമെന്ന പ്രസ്താവന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ തുടരുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍, മോദി സര്‍ക്കാര്‍ തങ്ങളുടെ നേട്ടമായി പറഞ്ഞ പലതും യുപിഎ സര്‍ക്കാരിന്റേതാണ്. പേരു മാറ്റിയാണ് അവ യെല്ലാം പുനരവതരിപ്പിച്ചത്. ഒരു വര്‍ഷം പിന്നിട്ട മോദി സര്‍ക്കാരിന് കര്‍ഷകര്‍ പത്തില്‍ പൂജ്യം മാര്‍ക്കു നല്‍കും. എന്നാല്‍, വ്യവസായികള്‍ പത്തില്‍ പത്തും നല്‍കും. യുപിഎ സര്‍ക്കാരിനേക്കാള്‍ മികച്ച രീതിയില്‍ പബ്ളിസിറ്റി നടത്തുന്നതിലാണ് എന്‍ഡിഎയുടെ നേട്ടം. കണക്കുകള്‍ നിരത്തി മാത്രം മോദി, മന്‍മോഹന്‍ സിംഗിനേക്കാള്‍ മികച്ച പ്രധാനമന്ത്രിയെന്ന് ഒരിക്കലും പ്രഖ്യാപിക്കാന്‍ കഴിയില്ല. സര്‍ക്കാരിനു ജനപിന്തുണയുണ്െട ന്നു കാട്ടി പുറത്തുവരുന്ന സര്‍വേഫലങ്ങള്‍ വിശ്വാസയോഗ്യമല്ല. വന്നവയില്‍ തന്നെ, മോദിയുടെ ജനപിന്തുണയില്‍ ഗണ്യമായ ഉടവു തട്ടിയിട്ടുണ്െടന്നു വ്യക്തമാണെന്നും അദ്ദേഹം വിശദമാക്കി.


ചരക്കുസേവന നികുതി ബില്‍ സ്ഥിരം സമിതിക്കു വിടണമെന്ന് ആവശ്യപ്പെട്ടതു കൊ ണ്ടു മാത്രം നിയമനിര്‍മാണം തട സപ്പെടുത്തുന്നെന്ന ആരോപണം ശരിയല്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.