കേജരിവാള്‍ സര്‍ക്കാര്‍ 100-ാം ദിവസം ആഘോഷിച്ചു
Tuesday, May 26, 2015 12:12 AM IST
ന്യൂഡല്‍ഹി: സ്വതന്ത്രമായി ഭരിക്കാന്‍ ജനങ്ങളുടെ പൂര്‍ണ പിന്തുണ തേടിയും കേന്ദ്രത്തില്‍ നിന്ന് അധികാരങ്ങള്‍ തിരിച്ചുപിടിക്കുമെന്ന വാഗ്ദാനവുമായി ഡല്‍ഹിയില്‍ കേജരിവാള്‍ സര്‍ക്കാര്‍ നൂറാം ദിവസം ആഘോഷിച്ചു. തുറന്ന വേദിയില്‍ മന്ത്രിസഭായോഗം നടത്തിയാണു ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ നൂറാം ദിവസം ആഘോഷിച്ചത്. കേജരിവാളിന്റെ നേതൃത്വത്തില്‍ വേദിയിലെത്തി ആറു മന്ത്രിമാര്‍ കഴിഞ്ഞ നൂറു ദിവസത്തിനുള്ളില്‍ തങ്ങളുടെ വകുപ്പുകള്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഡല്‍ഹി കോണാട്ട് പ്ളേസിലെ സെന്‍ട്രല്‍ പാര്‍ക്കിലായിരുന്നു ജനസംവാദം എന്ന പേരില്‍ സര്‍ക്കാരിന്റെ നൂറാം ദിവസം ആഘോഷിച്ചത്. അഴിമതിവിരുദ്ധ വകുപ്പിന്റെ അധികാരം ഉറപ്പാക്കിയ കോടതി വിധി ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണെന്നു പറഞ്ഞ് പ്രസംഗം ആരംഭിച്ച കേജരിവാള്‍ ദൈവം ഒപ്പമുള്ളപ്പോള്‍ ഒന്നിനെയും ഭയക്കേണ്ടതില്ല എന്നാണു പ്രതീക്ഷ പ്രകടിപ്പിച്ചത്.


കേജരിവാളും ലഫ്. ഗവര്‍ണറും തമ്മിലുള്ള അധികാര വടം വലിക്കു കളമൊരുക്കിയ മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥ ശകുന്തള ഗാംലിന്റെ സാന്നിധ്യം ഇന്നലത്തെ ജനസംവാദത്തില്‍ ശ്രദ്ധേയമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.