ഗുജ്ജര്‍ സമരം: റെയില്‍ ഗതാഗതം സ്തംഭിച്ചു
Tuesday, May 26, 2015 12:12 AM IST
ജയ്പൂര്‍: സര്‍ക്കാര്‍ ജോലികളില്‍ അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ടു ഗുജ്ജര്‍ സമുദായ സംഘടന നടത്തുന്ന ഉപരോധസമരം അഞ്ചാം ദിവസത്തിലേക്കു കടന്നു.

വേദിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു സര്‍ക്കാരുമായി നടത്താനിരുന്ന ചര്‍ച്ച നടന്നില്ല. ജയ്പൂരില്‍ കൂടിക്കാഴ്ച നടത്താമെന്നു രാജസ്ഥാന്‍ സര്‍ക്കാര്‍ പറഞ്ഞെങ്കിലും പ്രതിഷേധം നടക്കുന്ന ബയാന പട്ടണത്തില്‍ മതിയെന്ന നിലപാടില്‍ സംഘടന ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു ഡല്‍ഹി-മുംബൈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം വീണ്ടും സ്തംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.