ഫിലിം സിറ്റിയിലെ വെടിവയ്പ്: മൂന്നുപേര്‍ പിടിയില്‍
Wednesday, May 27, 2015 12:13 AM IST
മുംബൈ: ഫിലിം സിറ്റിയില്‍ സെക്യൂരിറ്റി ഏജന്‍സി ഉടമ രാജു ഷിന്‍ഡെയ്ക്കു നേരേ വെടിയുതിര്‍ത്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ് ചെയ്തു. വെടിവയ്പ് ആസൂത്രണം ചെയ്ത സുമതി തലേകര്‍(22) ജുഗല്‍ ദോദിയ(26), യോഗേഷ് കോകാനെ(31) എന്നിവരാണു പിടിയിലായത്. വെടിയുതിര്‍ത്ത സുരേഷ് ഗെയ്ക്വാദ്, സന്ദീപ് ഖയ്ര്‍നാര്‍, രമേശ് കാംബ്ളെ എന്നിവര്‍ ഒളിവിലാണ്. ഗുരുതരമായി പരിക്കേറ്റ രാജു ചികിത്സയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.