ഉഷ്ണക്കാറ്റ്; മരണം 850-ലേറെ
Wednesday, May 27, 2015 12:04 AM IST
ഹൈദരാബാദ്: പൊള്ളുന്ന ഉഷ്ണക്കാറ്റില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മരണമടഞ്ഞവരുടെ സംഖ്യ 850 കവിഞ്ഞു. അടുത്ത 24 മണിക്കൂര്‍ നേരത്തേക്കു കാലാവസ്ഥയില്‍ മാറ്റമുണ്ടാവില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. വിജയനഗരം, വിശാഖപട്ടണം, ശ്രീകാകുളം എന്നീ ജില്ലകളിലാണു കൂടുതല്‍ ജീവഹാനിയുണ്ടായത്. ഹൈദരാബാദ് നഗരത്തിലെ തിരക്കേറിയ വീഥികള്‍ ഉഷ്ണക്കാറ്റുമൂലം വിജനമായിരുന്നു.

ഇതിനുപുറമേ, ഉത്തര്‍പ്രദേശ്, ഒഡീഷ, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളും കടുത്തചൂടില്‍ വലയുകയാണ്. ഉഷ്ണക്കാറ്റു കഠിനമായ ഒഡീഷയില്‍ ട്രാഫിക് പോലീസിന്റെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.