നക്സല്‍വേട്ടയ്ക്കു സൈന്യത്തെ നിയോഗിക്കില്ല
Thursday, May 28, 2015 12:18 AM IST
റായ്പൂര്‍: നക്സല്‍ വേട്ടയ്ക്കു സൈന്യത്തെ നിയോഗിക്കുന്ന കാര്യം പരിഗണനയിലില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി മനോഹര്‍ പരീക്കര്‍. ഛത്തീസ്ഗഢിലും മറ്റും നക്സലുകളെ നേരിടുന്ന പോലീസുകാര്‍ക്കു പരിശീലനമോ മറ്റു സഹായങ്ങളോ ചെയ്യാന്‍ സൈന്യത്തിനു കഴിയും. പക്ഷേ, എതിരാളികള്‍ വിദേശികള്‍ അല്ലാത്തതിനാല്‍ സൈന്യത്തെ ദൌത്യം ഏല്‍പ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ നടത്തുന്ന ജന്‍ കല്യാണ്‍ പര്‍വ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഒരു റാങ്ക് ഒരു പെന്‍ഷന്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നില്ല എന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനം അദ്ദേഹം തള്ളിക്കളഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.