ഐഐഐടി: ഇറാനിക്കെതിരേ പ്രിയങ്ക ഗാന്ധി
ഐഐഐടി:  ഇറാനിക്കെതിരേ  പ്രിയങ്ക ഗാന്ധി
Thursday, May 28, 2015 12:19 AM IST
റായ്ബറേലി: അമേത്തിയിലും റായ്ബറേലിയിലും വാഗ്ദാനങ്ങള്‍ മാത്രമാണു നെഹ്റു കുടുംബം സംഭാവന ചെയ്തതെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ റായ്ബറേലി മണ്ഡലത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു പ്രിയങ്ക.

റായ്ബറേലിയില്‍ ഐഐഐടി സ്ഥാപിക്കുമെന്നു യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇറാനി പറഞ്ഞത്. എന്നിട്ട് സ്ഥാപനം മണ്ഡലത്തില്‍ സ്ഥാപിക്കാന്‍ തയാറായില്ല. വിശ്വാസവഞ്ചനയാണു കേന്ദ്രസര്‍ക്കാരിന്റെ മുഖമുദ്രയെന്നും പ്രിയങ്ക ആരോപിച്ചു. അഖിലേന്ത്യാ ഇന്‍സ്റിറ്റ്യൂട്ടിനു പകരം ഓഫ് കാമ്പസ് സെന്റര്‍ മാത്രമാണ് ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.