ഗ്രീന്‍പീസിന്റെ അക്കൌണ്ടുകള്‍ മരവിപ്പിച്ചതു ഭാഗികമായി റദ്ദാക്കി
Thursday, May 28, 2015 12:21 AM IST
ന്യൂഡല്‍ഹി: പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ അക്കൌണ്ടുകള്‍ മരവിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഡല്‍ഹി ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. ആഭ്യന്തര സംഭാവനകള്‍ സ്വീകരിക്കുന്നതിനും അതിലൂടെ ഇടപാടുകള്‍ നടത്തുന്നതിനും രണ്ട് അക്കൌണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് കോടതി നിര്‍ദേശിച്ചത്. വിദേശ സംഭാവനകള്‍ കൈകാര്യം ചെയ്യുന്നത് ഈ അക്കൌണ്ടുകളിലൂടെയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.