മാഞ്ജി പ്രധാനമന്ത്രിയെ കണ്ടു; സഖ്യത്തിനു നീക്കമെന്ന് അഭ്യൂഹം
Friday, May 29, 2015 11:34 PM IST
ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ബിഹാറിലെ മഹാദളിത് വിഭാഗത്തില്‍ നിര്‍ണായക സ്വാധീനമുള്ള മാഞ്ജി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ചേരുന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായി.

എന്നാല്‍, സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നു മാഞ്ജി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.


നെല്ലുസംഭരണത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ അദ്ദേഹം സഖ്യംസംബന്ധിച്ച് മൌനം തുടരുകയുമാണ്. ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ -യു നേതാവുമായ നിതീഷ് കുമാറിനെ മാറ്റിനിര്‍ത്തിയുള്ള സഖ്യത്തിനു മാത്രമേ സന്നദ്ധനാവുകയുള്ളൂവെന്നും മാഞ്ജി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.