ഗുജ്ജര്‍ സമരം ഒത്തുതീര്‍പ്പായി, സംവരണബില്‍ കൊണ്ടുവരും
Friday, May 29, 2015 11:40 PM IST
ജയ്പൂര്‍: അഞ്ചു ശതമാനം സംവരണം ആവശ്യപ്പെട്ടു രാജസ്ഥാനില്‍ ഗുജ്ജര്‍ സമുദായം എട്ടുദിവസമായി തുടര്‍ന്നുവന്ന ഉപരോധ സമരം ഒത്തുതീര്‍പ്പായി. സംവരണം നല്‍കുന്നതിനുള്ള ബില്ല് നിയമസഭയില്‍ കൊണ്ടുവരുമെന്നു സര്‍ക്കാര്‍ പ്രതിനിധികള്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണു സമരം അവസാനിപ്പിക്കാന്‍ ഗുജ്ജര്‍ പ്രക്ഷോഭകാരികള്‍ തീരുമാനിച്ചത്.

പ്രക്ഷോഭത്തെത്തുടര്‍ന്നു ട്രെയിന്‍-റോഡ് ഗതാഗതം താറുമാറായ സാഹചര്യത്തില്‍ സമരക്കാരെ നേരിടാന്‍ കേന്ദ്രം 4500 അര്‍ധസൈനികരെ അയച്ചിരുന്നു. സമരം വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.