സൈന്യത്തിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉചിതമെന്നു ചിദംബരം
സൈന്യത്തിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉചിതമെന്നു ചിദംബരം
Friday, May 29, 2015 11:52 PM IST
ന്യൂഡല്‍ഹി: ത്രിപുരയില്‍ സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന എഎഫ്എസ്പിഎ നിയമം പിന്‍വലിച്ചു ത്രിപുര സര്‍ക്കാരിന്റെ തീരുമാനത്തെ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി.ചിദംബരം സ്വാഗതം ചെയ്തു. മനുഷ്യത്വത്തിന്റെയും സല്‍ബുദ്ധിയുടെയും വിജയമാണിതെന്ന് ട്വിറ്ററില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ബുധനാഴ്ചയാണ് എഎഫ്എസ്പിഎ നിയമം ത്രിപുര സര്‍ക്കാര്‍ പിന്‍വലിച്ചത്. സൈന്യത്തിന് സംസ്ഥാനത്തു പ്രവര്‍ത്തിക്കണമെങ്കില്‍ പ്രത്യേക അധികാരം നല്‍കുന്ന നിയമം അനിവാര്യമാണെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി.


എഎഫ്എസ്പിഎ നിയമം പിന്‍വലിക്കണമെന്ന ജമ്മു- കാഷ്മീര്‍ സര്‍ക്കാരിന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.