കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു സോണിയ
കേന്ദ്ര സര്‍ക്കാരിനെ  വിമര്‍ശിച്ചു സോണിയ
Friday, May 29, 2015 11:23 PM IST
റായ്ബറേലി: തന്റെ മണ്ഡലമായ റായ്ബറേലിയോട് കേന്ദ്ര സര്‍ക്കാര്‍ അവഗണന കാണിക്കുകയാണെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. റായ്ബറേലിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പര്യടനം നടത്തവേയാണ് സോണിയ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ അമേത്തി സന്ദര്‍ശനത്തിലും ഇതേ അഭിപ്രായപ്രകടനം നടത്തിയിരുന്നു.


പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സാധക് യോജന പദ്ധതിവഴിയുള്ള റോഡുവികസനം മണ്ഡലത്തില്‍ കുറവാണെന്നും കര്‍ഷകര്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നില്ലെന്നും സോണിയയ്ക്കൊപ്പമുണ്ടായിരുന്ന ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രി മനോജ് കുമാര്‍ പാണ്ഡെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.