ഡല്‍ഹി ഭരിക്കണമെന്ന് ആഗ്രഹമില്ല: രാജ്നാഥ് സിംഗ്
ഡല്‍ഹി ഭരിക്കണമെന്ന് ആഗ്രഹമില്ല: രാജ്നാഥ് സിംഗ്
Saturday, May 30, 2015 12:16 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ അധികാരത്തെച്ചൊല്ലി എഎപി സര്‍ക്കാരും കേന്ദ്രസര്‍ക്കാര്‍ പരമാധികാരം നല്‍കിയ ലഫ്.ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി വിശദീകരണവുമായി രംഗത്ത്. ഞങ്ങള്‍ക്ക് ആരിലൂടെയും ഡല്‍ഹി ഭരിക്കണമെന്ന ആഗ്രഹമില്ലെന്നും മറിച്ചു ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാനാണു ചില അധികാരങ്ങള്‍ ലഫ്.ഗവര്‍ണര്‍ക്കു നല്‍കിയതെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഡല്‍ഹി എഎപി ഭരിക്കട്ടെയെന്നും എന്നാല്‍, കേന്ദ്രം ലഫ്. ഗവര്‍ണര്‍ക്ക് സ്ഥലംമാറ്റത്തിന് ഉത്തരവിടുന്നതുള്‍പ്പെടെ ചില സുപ്രധാന അധികാരങ്ങള്‍ നല്‍കിയിട്ടുണ്െടന്നും ഇതിനെയാണ് കേജരിവാള്‍ ചോദ്യം ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.