മുന്‍ സിംഗപ്പൂര്‍ മന്ത്രി നളന്ദ ചാന്‍സലര്‍
Sunday, May 31, 2015 12:25 AM IST
ന്യൂഡല്‍ഹി: സിംഗപ്പൂരിലെ മുന്‍ വിദേശകാര്യമന്ത്രി ജോര്‍ജ് യിഓ നളന്ദ യൂണിവേഴ്സിറ്റിയുടെ ചാന്‍സലറാകും. നൊബേല്‍ പുരസ്കാരം നേടിയ അമര്‍ത്യാ സെന്‍ രണ്ടു മാസം മുമ്പു പിന്മാറിയതിനെത്തുടര്‍ന്നാണു പദവി ഒഴിവായത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലാണു നളന്ദ യൂണിവേഴ്സിറ്റി. ബിഹാറിലെ രാജ്ഗീറാണ് ആസ്ഥാനം. 60 വയസുള്ള യിഓ 2012ല്‍ പദ്മഭൂഷണ്‍ നേടിയതാണ്. ഇപ്പോള്‍ നളന്ദ യൂണിവേഴ്സിറ്റി ഗവേണിംഗ് ബോര്‍ഡ് അംഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.