കര്‍ണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടം ചൊവ്വാഴ്ച
Sunday, May 31, 2015 12:28 AM IST
ബംഗളൂരു: കര്‍ണാടക സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ബംഗളൂരു, കാലാബുരാഗി റവന്യൂ ഡിവിഷനുകളിലാണു രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് തെരഞ്ഞെടുപ്പ്.

മൈസൂരു, ബലാഗവി റവന്യൂ ഡിവിഷനുകളിലേക്കു വെള്ളിയാഴ്ച നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.