പരസ്യത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കെതിരേ കേസ്
Sunday, May 31, 2015 12:22 AM IST
ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു വിപണി കീഴടക്കിയ മാഗി നൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കെതിരേ ബാരബങ്കി ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് സത്യദേവ് ഗുപ്ത കേസെടുത്തു. അഡ്വ.സന്തോഷ് സിംഗിന്റെ പരാതിയിലാണു താരങ്ങള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഉത്പന്നം വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതിനാണു കേസ്. മാഗി നൂഡില്‍സ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നു തെളിഞ്ഞ സാഹചര്യത്തില്‍ ജീവപര്യന്ത്യം തടവുവരെ ലഭിക്കാവുന്ന കുറ്റമാണിതെന്നു നിയമവൃത്തങ്ങള്‍ പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും മാഗി പായ്ക്കറ്റുകള്‍ പരിശോധിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനിടെ, മാഗി നൂഡില്‍സ് നിരോധിക്കണമെന്നാവശ്യപ്പെട്ടു ലക്നൌവിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സാമൂഹിക സംഘടനകള്‍ പ്രകടനം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.