ജയലളിതയ്ക്ക് ആര്‍.കെ നഗറില്‍ റിക്കാര്‍ഡ് വിജയം
ജയലളിതയ്ക്ക്  ആര്‍.കെ നഗറില്‍ റിക്കാര്‍ഡ് വിജയം
Wednesday, July 1, 2015 12:13 AM IST
ചെന്നൈ: തമിഴ്നാട്ടില്‍ ആര്‍.കെ നഗര്‍ നിയമസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ ജയലളിതയ്ക്ക് ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷം. സിപിഐ സ്ഥാനാര്‍ഥി മഹേന്ദ്രന് 9716 വോട്ടുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നപ്പോള്‍ ജയയ്ക്ക് 1,50722 വോട്ടിന്റെ ഭൂരിപക്ഷമാണു ലഭിച്ചത്. ഈ മണ്ഡലത്തിലെ റിക്കാര്‍ഡു ഭൂരിപക്ഷമാണിത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ രാമസ്വാമിക്കു 4,590 വോട്ടു ലഭിച്ചു. മറ്റ് 25 സ്വതന്ത്ര സ്ഥാനാര്‍ഥികളേക്കാള്‍ കൂടുതല്‍ വോട്ടു ലഭിച്ചതു നോട്ട(നിഷേധവോട്ട്)യ്ക്കാണ്. 2376 വോട്ടാണു നോട്ടയ്ക്ക് ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.