കുട്ടിയെ പൂട്ടിയിട്ട അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു
Friday, July 3, 2015 12:43 AM IST
കേന്ദ്രപ്പാറ: ആറു വയസുകാരിയായ വിദ്യാര്‍ഥിനിയെ ക്ളാസ്റൂമില്‍ പൂട്ടിയിട്ട അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. ഒഡീഷയില്‍ ഹരിയബങ്ക പ്രൈമറി സ്കൂളിലാണു സംഭവം. കുട്ടിയുടെ നിലവിളി കേട്ടു ഗ്രാമവാസികള്‍ ഓടിക്കൂടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. അധ്യാപികയുടെ അശ്രദ്ധമായ നടപടിമൂലം കുട്ടിക്കു മൂന്നര മണിക്കൂറോളം പൂട്ടിയിട്ട ക്ളാസ്മുറിയില്‍ ഭയന്നുകഴിയേണ്ടി വന്നു. ഗ്രാമവാസികള്‍ സ്കൂളിനു മുന്നില്‍ പ്രതിഷേധം നടത്തിയതോടെയാണു നടപടിയെടുക്കാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.