കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കത്തിനെതിരേ ശിവസേന
Friday, July 3, 2015 12:44 AM IST
മുംബൈ: മേഘങ്ങളില്‍ രാസവസ്തു വിതറി കൃത്രിമ മഴ പെയ്യിക്കുന്നതിന് മഹാരാഷ്ട്ര ബിജെപി സര്‍ക്കാരിന്റെ പദ്ധതിയില്‍ (ക്ളൌഡ് സീഡിംഗ്) ശിവസേന സംശയം പ്രകടിപ്പിച്ചു. ഇതിനു പകരം മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കണം. ഇത് എത്രത്തോളം മഴ നല്‍കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പാക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ് ഉചിതമെന്നു ശിവസേന മുഖപത്രമായ സാംമ്നയില്‍ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.