മദ്രസയെ സ്കൂളായി അംഗീകരിക്കില്ല
Friday, July 3, 2015 12:45 AM IST
മുംബൈ: പ്രഥമിക പഠന വിഷയ ങ്ങളായ ഇംഗ്ളീഷ്, ഗണിതം, ശാസ് ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാ ത്ത മദ്രസകളെ സ്കൂളുകളായി അം ഗീകരിക്കില്ലെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. അത്തരത്തിലുള്ള മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ സ്കൂളില്‍ പഠിക്കാത്ത കുട്ടികളായി മാത്രമേ പരിഗണിക്കുകയുള്ളുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ മദ്രസകളില്‍ ഔപചാരിക വിദ്യാഭ്യാസമല്ല മറിച്ചു മതപഠനം മാ ത്രമാണു നടപ്പാക്കുന്നത്. മദ്രസകളി ല്‍ മറ്റു മതത്തില്‍പെട്ട കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കില്ലെന്നും അ തുകൊണ്ടു മദ്രസകളെ സ്കൂളായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും മഹാരാഷ്ട്ര ന്യൂനപക്ഷവകുപ്പു മന്ത്രി ഏകനാഥ് കഥാസെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.