വാഹനാപകടത്തില്‍ ഹേമമാലിനിക്കു പരിക്ക്
വാഹനാപകടത്തില്‍ ഹേമമാലിനിക്കു പരിക്ക്
Friday, July 3, 2015 12:14 AM IST
ജയ്പുര്‍: പ്രമുഖ ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമമാലിനിക്കു കാറപകടത്തില്‍ പരിക്കേറ്റു. രാജസ്ഥാനിലെ ദൌസ ഹൈവേയില്‍ ഇന്നലെ രാത്രി 8.50നായിരുന്നു അപകടം.

ഹേമമാലിനി സഞ്ചരിച്ച മെഴ്സിഡിസ് ബെന്‍സും മാരുതി ആള്‍ട്ടോ കാറും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ നാലു വയസുകാരി സോനം മരിച്ചു. ആള്‍ട്ടോയിലുണ്ടായിരുന്ന കുട്ടിയാണു മരിച്ചത്. പരിക്കേറ്റ നാലുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ദൌസ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു പരിക്കേറ്റ ഹേമമാലിനിയെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതുകണ്ണിനു മുകളിലേറ്റ ആഴത്തിലുള്ള മുറിവു തുന്നിക്കെട്ടി. പരിക്ക് ഗുരുതരമല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടു സ്ത്രീകളും ഒരു പുരുഷനും മറ്റൊരു കുട്ടിയുമാണ് ആള്‍ട്ടോയിലുണ്ടായിരുന്നത്. ഹേമമാലിനി ജയ്പൂരിലേക്കും ആള്‍ട്ടോയിലുണ്ടായിരുന്നവര്‍ ജയ്പൂരില്‍ നിന്നു ലാല്‍സോത്തിലേക്കും പോവുകയായി രുന്നു. ജയ്പുരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ദൌസ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.