ഇന്ത്യ മുഴുവന്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇന്നു മുതല്‍
Friday, July 3, 2015 12:38 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തു മൊത്തമായി ഇന്നു മുതല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വരും. നിലവിലുള്ള മൊബൈല്‍ നമ്പര്‍ മാറ്റാതെതന്നെ അതതു സേവനദാതാക്കളെ മാറ്റാനുള്ള സംവിധാനം കഴിഞ്ഞ മേയ് മാസത്തില്‍ നിലവില്‍ വന്നിരുന്നു. എന്നാല്‍, സര്‍ക്കിള്‍ മാറുമ്പോള്‍ ഇതു പ്രാവര്‍ത്തികമായിരുന്നില്ല. നേരത്തേ ഓരോ സംസ്ഥാനത്തു മാത്രം ഉണ്ടായിരുന്ന പോര്‍ട്ടബിലിറ്റി സംവിധാനമാണ് ഇപ്പോള്‍ രാജ്യവ്യാപകമാകുന്നതെന്നു ടെലികോം കമ്മീഷന്‍ ചെയര്‍മാന്‍ രാകേഷ് ഗാര്‍ഗ് അറിയിച്ചു.


ടെലികോം സര്‍ക്കിളും കമ്പനിയും മാറിയാലും പഴയ നമ്പര്‍ തുടരാന്‍ ഇനി കഴിയും. ഇതുവരെ ഓരോ സര്‍ക്കിളിലും മാത്രമേ ഈ സൌകര്യം ഉണ്ടായിരുന്നുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.