ഗുജറാത്ത് ഭീകരവിരുദ്ധ ബില്‍ കേന്ദ്രം തിരിച്ചയച്ചു
Thursday, July 30, 2015 12:28 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദി സര്‍ക്കാര്‍ പാസാക്കിയ വിവാദ ഗുജറാത്ത് ഭീകര വിരുദ്ധ ബില്‍ കേന്ദ്ര സര്‍ക്കാര്‍ മടക്കി അയച്ചു. കേന്ദ്ര ഐടി മന്ത്രാലയം എതിര്‍പ്പു പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ബില്‍ മടക്കിയത്. മുമ്പു രണ്ടു രാഷ്ട്രപതിമാര്‍ പരിഗണിക്കാതിരുന്ന ഗുജറാത്ത് കണ്‍ട്രോള്‍ ഓഫ് ടെററിസം ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം (ജിസിടിഒസി) ബില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന മോദി സര്‍ക്കാരിനു പരിഗണിക്കാനാവാതിരുന്നത്.


കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ബില്‍ വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കായി അയിച്ചിരുന്നു. ഇതിന്‍മേല്‍ ഐടി മന്ത്രാലയം എതിര്‍പ്പുകള്‍ ഉയര്‍ത്തി മടക്കുകയായിരുന്നു. ബില്ലിലെ സെക്ഷന്‍ 14 അനുസരിച്ചു ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി തെളിവാക്കാമെന്ന വ്യവസ്ഥക്കെതിരെയാണ് ഐടി മന്ത്രാലയം എതിര്‍പ്പ് പ്രകടിപ്പിച്ചു ബില്‍ തിരിച്ചയച്ചത്. ഇതോടെ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കെത്തുകയോ നിയമമാകുകയോ ചെയ്യില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.