സഞ്ജീവിനും അന്‍ഷുവിനും മാഗ്സസെ പുരസ്കാരം
സഞ്ജീവിനും അന്‍ഷുവിനും  മാഗ്സസെ പുരസ്കാരം
Thursday, July 30, 2015 12:28 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫോറസ്റ് ഓഫീസര്‍ സഞ്ജീവ് ചതുര്‍വേദിക്കും ഗൂഞ്ച് എന്‍ജിഒ സ്ഥാപകന്‍ അന്‍ഷു ഗുപ്തയ്ക്കും രമണ്‍ മാഗ്സസെ പുരസ്കാരം. കോമ്മാലി ചാന്ദവോംഗ് (ലാവോസ്), ലിഗയ ഫെര്‍ണാണ്േടാ (ഫിലിപ്പൈന്‍സ്), ക്യോവ് തു (മ്യാന്‍മാര്‍) എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യക്കാരായ രണ്ടുപേര്‍ക്കും മാഗ്സസെ പുരസ്കാരമെന്നു അവാര്‍ഡ് ഫൌണ്േടഷന്‍ പ്രഖ്യാപിച്ചു.

അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തിയതിന് എയിംസ് ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്തുനിന്നു കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ചതുര്‍വേദിയെ നീക്കം ചെയ്തിരുന്നു. നിലവില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡെപ്യൂട്ടി സെക്രട്ടറിയാണ് അദ്ദേഹം. എയിംസില്‍ നടന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടി ഇദ്ദേഹം മാധ്യമശ്രദ്ധ നേടിയിരുന്നു. അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ ചുതുര്‍വേദി കാണിച്ച ആര്‍ജവം, ധൈര്യം, പൊതുസ്ഥാപനത്തിലെ അഴിമതിയെക്കുറിച്ചു നടത്തിയ അന്വേഷണം എന്നിവ പരിഗണിച്ചാണു നേതൃത്വവിഭാഗത്തില്‍ ചതുര്‍ദേവിയെ പുസ്കാരത്തിനു തെരഞ്ഞെടുത്തത്. ഫലകവും കാഷ് അവാര്‍ഡും ഉള്‍പ്പെടുന്ന പുരസ്കാരം ഓഗസ്റ് 31ന് ഫിലിപ്പീന്‍സ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.