കൊങ്കണി പത്രം നിര്‍ത്തുന്നു
Friday, July 31, 2015 12:41 AM IST
പനജി: ഗോവയിലെ ഏക കൊങ്കണി പത്രമായ സുനാപരന്ത് പ്രസിദ്ധീകരണം നിര്‍ത്തുന്നു. നഷ്ടമാണു കാരണം. അടുത്തമാസമാണ് അടച്ചുപൂട്ടല്‍. പ്രമുഖ ഖനിവ്യവസായി ദത്താരാജ് സാല്‍ഗോങ്കറാണ് ഉടമ. 28 വര്‍ഷമായി വലിയ നഷ്ടം സഹിച്ചാണ് പത്രം പ്രസിദ്ധീകരിച്ചുപോരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 27 പേര്‍ക്കു പണി നഷ്ടമാകും. 1987-ല്‍ കൊങ്കണി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ട ശേഷമാണ് ഇത് ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.