പൂനയില്‍ വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി രാഹുല്‍, ബിജെപിക്ക് എതിര്‍പ്പ്
പൂനയില്‍ വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി രാഹുല്‍, ബിജെപിക്ക് എതിര്‍പ്പ്
Saturday, August 1, 2015 12:09 AM IST
പൂന: ഫിലിം ഇന്‍സ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഗജേന്ദ്ര ചൌഹാന്റെ നിയമനത്തിനെതിരേ ഇന്‍സ്റിറ്റ്യൂട്ടിനുമുമ്പില്‍ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന പ്രക്ഷോഭത്തിനു പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി.

ഫിലിം ഇന്‍സ്റിറ്റ്യൂട്ടിനെ അധികാരികള്‍ തരംതാഴ്ത്തുകയാണെന്നു രാഹുല്‍ പറഞ്ഞു. വിദ്യാഭ്യാസ, ഉദ്യോഗസ്ഥ, നിയമവ്യവസ്ഥകളില്‍ വര്‍ഗീയലക്ഷ്യങ്ങള്‍ നടപ്പാക്കുകയാണിവര്‍. 50ദിവസമായി കാമ്പസില്‍ സമരം ചെയ്യുന്ന 250 വിദ്യാര്‍ഥികളെ രാജ്യദ്രോഹികളായി മുദ്രകുത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. മഹാഭാരത ടെലിവിഷന്‍ സീരിയലില്‍ യുധിഷ്ഠിരനായി അഭിനയിച്ചതൊഴിച്ചാല്‍ ബിജെപി അംഗത്വം മാത്രമാണു ചൌഹാന്റെ യോഗ്യത. ഫിലിം ഇന്‍സ്റിറ്റ്യൂട്ടിലെ പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ പറഞ്ഞു. ബിജെപി നേതൃത്വതലത്തില്‍ നിലവാരത്തകര്‍ച്ച സംഭവിച്ചിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ചൌഹാന്റെ നിയമനത്തിനെതിരേ ബോളിവുഡ് താരങ്ങളും പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

രാഹുലിന്റെ സന്ദര്‍ശനത്തിനെതിരേ ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ പ്രതിഷേധിച്ചു. വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം മന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.


വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തിനു പിന്തുണ നല്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. രാഹുലിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ നിലവാരത്തകര്‍ച്ചയാണു വ്യക്തമാക്കുന്നതെന്നാണ് ബിജെപി. ആരോപിച്ചത്.

കോണ്‍ഗ്രസിന്റെ അഭിപ്രായംതന്നെയാണോ രാഹുല്‍ പ്രകടിപ്പിച്ചതെന്നു വ്യക്തമാക്കണമെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി ട്വീറ്റ്ചെയ്തു. സിനിമയുടെ ഈറ്റില്ലമായ ഇന്‍സ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് ഗജേന്ദ്രചൌഹാനെ നിലനിര്‍ത്താന്‍ ഗൂഢതാത്പര്യമുണ്െടന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നു രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രമുഖസിനിമാ പ്രവര്‍ത്തകര്‍ നേതൃത്വം വഹിച്ച ഇന്‍സ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഒരു സീരിയല്‍ നടന്‍മാത്രമായ ഒരാള്‍ എത്തുന്നത് സ്ഥാപനത്തില്‍ പഠനം നടത്തുന്നവര്‍ക്ക് പ്രയോജനം ചെയ്യില്ലെന്നതാണു വ്യാപകമായ പ്രതിഷേധത്തിനുകാരണമായത്. പക്ഷേ, പ്രതിഷേധത്തിന് സര്‍ക്കാര്‍ ഇതുവരെ കാര്യമായ ശ്രദ്ധനല്‍കിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.