ബാര്‍ ഉടമകളുടെ ഹര്‍ജി 13നു പരിഗണിക്കും
ബാര്‍ ഉടമകളുടെ ഹര്‍ജി  13നു പരിഗണിക്കും
Saturday, August 1, 2015 12:14 AM IST
ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി 13നു പരിഗണിക്കും.

ഹര്‍ജി പുതുതായി പരിഗണിച്ചതിനു ശേഷം ജസ്റീസ് വിക്രംജിത് സെന്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഹര്‍ജി അഞ്ചിനു പരിഗണിക്കാമെന്ന് അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അസൌകര്യം അറിയിക്കുകയായിരുന്നു. നേരത്തെ ജസ്റീസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.