രണ്ടു തെലുങ്കര്‍ ഐഎസ് പിടിയില്‍ തുടരുന്നു
Sunday, August 2, 2015 11:54 PM IST
ഹൈദരാബാദ്: ലിബിയയില്‍ ഭീകരസംഘടനയായ ഐഎസ് തട്ടിക്കൊണ്ടുപോയ ആന്ധ്രപ്രദേശ്, തെലുങ്കാന സ്വദേശികളുടെ മോചനം അനിശ്ചിതമായി തുടരുന്നു. ഹൈ ദരാബാദ് സ്വദേശി ബല്‍റാം കിഷന്‍, ശ്രീകാകുളം സ്വദേശി ടി.ഗോപീകൃഷ്ണ എന്നിവരാണു ഐഎസിന്റെ പിടിയിലുള്ളത്. മോചനത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നു ഇവരുടെ കുടുംബാംഗങ്ങള്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. രണ്ടു കര്‍ണാടക സ്വദേശികളെ നേരത്തെ മോചിപ്പിച്ചിരുന്നു. വിജയ്കുമാര്‍, ലക്ഷ്മികാന്ത് എന്നിവരാണു മോ ചിതരായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.