യാക്കൂബിന്റെ വിധവയ്ക്കു രാജ്യസഭാ സീറ്റ്: എസ്പി നേതാവിനെതിരേ നടപടി
Sunday, August 2, 2015 11:55 PM IST
മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ വിധവയെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യണമെന്നാവശ്യപ്പെട്ട സമാജ്വാദി പാര്‍ട്ടി മഹാരാഷ്ട്ര ഘടകം വൈസ് പ്രസിഡന്റ് മുഹമ്മദ് ഫറൂഖ് ഖോസിയെ സ്ഥാനത്തുനിന്നു നീക്കംചെയ്തു.

പാര്‍ട്ടി പ്രസിഡന്റ് മുലായം സിംഗ് യാദവിനോടാണു ഖോസി ഈ ആവശ്യമുന്നയിച്ചത്. എന്നാല്‍, നേതൃത്വവുമായി ആലോചിക്കാതെയായിരുന്നു ഈ അഭിപ്രായ പ്രകടനമെന്നു പാര്‍ട്ടി വക്താവ് റായ്സ് ഷെയ്ഖ് പറഞ്ഞു. മേമന്റെ വിധവയായ റഹീന്‍ നിസഹായാവസ്ഥയിലായ മുസ്ലിംകളുടെ പ്രതിനിധിയാണെന്നും ഈ വിഭാഗത്തിനായി നാം പോരാടണമെന്നുമായിരുന്നു ഖോസിയുടെ പ്രസ്താവന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.