മ്യാന്‍മര്‍ സൈനിക കമാന്‍ഡര്‍ ഈസ്റേണ്‍ കമാന്‍ഡ് സന്ദര്‍ശിച്ചു
Sunday, August 2, 2015 12:41 AM IST
കോല്‍ക്കത്ത: മ്യാന്‍മര്‍ പ്രതിരോധ സേന കമാന്‍ഡര്‍ ഇന്‍ ചീഫ് യു മിന്‍ ഓംഗ് ഹിലിംഗിന്റെ നേതൃത്വത്തിലുള്ള സംഘം കോല്‍ക്കത്തയില്‍ ഇന്ത്യന്‍ സേനയുടെ ഈസ്റേണ്‍ കമാന്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ചു. ഈസ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷിയുമായി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അതിര്‍ത്തി സുരക്ഷയെക്കുറിച്ചായിരുന്നു ചര്‍ച്ച.തുടര്‍ന്നു ഡല്‍ഹിയിലെത്തിയ ഹിലിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി ചര്‍ച്ച നടത്തി. മണിപ്പൂരിലെ ചന്ദേലില്‍ ആക്രമണം നടത്തിയ നാഗാ ഭീകരര്‍ക്കായി ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.