തമിഴ്നാട്ടില്‍ ബസ് സ്റേഷനില്‍ 352 മുലയൂട്ടല്‍ കേന്ദ്രങ്ങള്‍
Tuesday, August 4, 2015 12:25 AM IST
ചെന്നൈ: യാത്ര ചെയ്യുന്ന മുലയൂട്ടുന്ന അമ്മമാരെ സഹായിക്കാന്‍ ലോക മുലയൂട്ടല്‍ വാരത്തില്‍ തമിഴ്നാട്ടില്‍ സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ് സ്റേഷനുകളില്‍ സൌകര്യപ്രദമായ 352 മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി ജയലളിത വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി ഉദ്ഘാടനം ചെയ്തു.

കൂടാതെ, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂര്‍, തേനി, സേലം, തഞ്ചാവൂര്‍, എഗ്മോര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മുലപ്പാല്‍ ബാങ്കും ഉദ്ഘാടനം ചെയ്തു. മുലപ്പാല്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ പത്തുലക്ഷം രൂപ വിലയുള്ള ഉപകരണങ്ങള്‍ ആശുപത്രികള്‍ക്ക് നല്കിയിട്ടുണ്ട്.

ഏഴ് ആശുപത്രികളില്‍കൂടി മുലപ്പാല്‍ ബാങ്ക് സ്ഥാപിക്കുന്നതോടെ തമിഴ്നാട്ടില്‍ ഇവയുട എണ്ണം എട്ടായി. കഴിഞ്ഞവര്‍ഷം ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റലില്‍ മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

യാത്ര ചെയ്യുന്ന മുലയൂട്ടുന്ന അമ്മമാര്‍ക്കു ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്‍വച്ചു കുട്ടിക്കു മുലയൂട്ടാന്‍ സാധിക്കില്ലെന്ന കാരണം കണക്കിലെടുത്താണു മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നത്. ഈ പദ്ധതി വഴി ശിശു മരണനിരക്കും പോഷകാഹാരക്കുറവും പരിഹരിക്കാനാണു തമിഴ്നാട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.