സസ്പെന്‍ഷനില്‍ പ്രതിഷേധിച്ചു: ജോസ് കെ. മാണി എംപി
സസ്പെന്‍ഷനില്‍ പ്രതിഷേധിച്ചു: ജോസ് കെ. മാണി എംപി
Tuesday, August 4, 2015 12:27 AM IST
ന്യൂഡല്‍ഹി: 25 കോണ്‍ഗ്രസ് എംപിമാരെ അഞ്ചു ദിവസത്തേയ്ക്കു സസ്പെന്‍ഡ് ചെയ്ത സ്പീക്കറുടെ നടപടിയില്‍ ജോസ് കെ. മാണി എംപി പ്രതിഷേധിച്ചു.

മഹത്തായ ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണ ഈ നടപട്ി. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നതാണ് ഈ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയാണ് ഇതില്‍ നിന്നു വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.


പി. കരുണാകരന്‍ എംപി

ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമായ തീരുമാനം. പ്ളക്കാര്‍ഡുയര്‍ത്തുന്നതും സഭ സ്തംഭിപ്പിക്കുന്നതുമായ സംഭവങ്ങള്‍ നേരത്തെയുമുണ്ടായിട്ടുണ്ട്. 2010ല്‍ ഒരു സമ്മേളനം മുഴുവന്‍ സ്തംഭിപ്പിച്ച ബിജെപി പ്രതിഷേധത്തിന് ഇടതു പാര്‍ട്ടികളും പിന്തുണ നല്‍കരുത്. ഗുരുതരമായ ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇപ്പോള്‍ സമരം നടത്തുന്നത്. എന്നാല്‍, നടപടികളെടുക്കാന്‍ മുതിരാതെ അടിച്ചമര്‍ത്തി പ്രശ്നം രൂക്ഷമാക്കാന്‍ സ്പീക്കര്‍ ശ്രമിക്കുകയാണ്.

ഭരണപക്ഷത്തിന്റെ ഫാസിസ്റ് മുഖം: എം.കെ. രാഘവന്‍


ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹുമാനം കാണിക്കാത്ത ഭരണപക്ഷത്തിന്റെ ഫാസിസ്റ് മുഖമാണു പ്രതിഷേധിച്ച എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയ നടപടിയെന്ന്് എം.കെ. രാഘവന്‍ എംപി. പ്രതിപക്ഷ ബഹുമാനം കാണിക്കാത്തതാണു സ്പീക്കറുടെ സമീപനമെന്നും കോഴിക്കോട് എംപി കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണു നടക്കുന്നത്. എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിച്ചും എല്ലാവരെയും ഉള്‍ക്കൊണ്ടുമാണ് സ്പീക്കര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ ഭരണപക്ഷത്തിന്റെ അവകാശങ്ങള്‍ മാത്രമാണു സ്പീക്കര്‍ സംരക്ഷിക്കുന്നത്. ഭരണപക്ഷത്തിന്റെ പോക്കാകട്ടെ ഏകപക്ഷീയവും. ലോക്സഭയില്‍ നിന്നു കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി ഇതിന്റെ തെളിവാണ്.

പ്രതിപക്ഷശബ്ദം പോലും ഇല്ലാതാക്കാനാണു അവരുടെ ശ്രമം. ഇതിനു കൂട്ടുനില്‍ക്കുകയായിരുന്നു സ്പീക്കര്‍. ഇത്തരം ശ്രമങ്ങള്‍ക്കു മുമ്പില്‍ പതറില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും രാഘവന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.