ഗജേന്ദ്ര ചൌഹാനെതിരേ ഡല്‍ഹിയിലും പ്രതിഷേധം
ഗജേന്ദ്ര ചൌഹാനെതിരേ ഡല്‍ഹിയിലും പ്രതിഷേധം
Tuesday, August 4, 2015 12:28 AM IST
ന്യൂഡല്‍ഹി: ടെലിവിഷന്‍ താരം ഗജേന്ദ്ര ചൌഹാനെ പൂനയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നിയമിച്ചതിലുള്ള പ്രതിഷേധം ജന്തര്‍മന്തറില്‍ എത്തി. 80 വിദ്യാര്‍ഥികളാണു പ്രതിഷേധത്തില്‍ പങ്കെടുത്തത്. പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കു കത്തെഴുതിയെങ്കിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാത്രമാണു അനുകൂലമായി പ്രതികരിച്ചതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബര്‍, ജെഡി(യു) നേതാവ് കെ.സി. ത്യാഗി, സിപിഐ നേതാവ് ഡി.രാജ, എന്‍സിപിയുടെ ഡി.പി. ത്രിപാഠി എന്നിവരും പങ്കെടുത്തു. വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്കു തയാറാണെങ്കിലും വിഷയം രാഷ്ട്രീയവത്കരിക്കുന്നതിനോട് എതിര്‍പ്പാണെന്നു കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഢ് പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ഇന്‍സ്റിറ്റ്യൂട്ട് സന്ദര്‍ശനവും പ്രതിഷേധത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കാളിത്തവും ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നത്. വിദ്യാര്‍ഥികളായതിനാലാണു ഇവര്‍ക്കെതിരേ ഇതുവരെ കര്‍ശന നടപടിയെടുക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.